Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sacks Of Waste

Thiruvananthapuram

മാ​ലി​ന്യചാക്കുകളാൽ നിറഞ്ഞ് നെയ്യാറ്റിൻകരയിലെ മി​നി എം​സി​എ​ഫ്

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും ത​രം​തി​രി​ക്കാ​നു​മു​ള്ള മി​നി മെ​റ്റീ​രി​യ​ല്‍ ക​ള​ക്‌​ഷ​ന്‍ ഫെ​സി​ലി​റ്റി (എം​സി​എ​ഫ്) യൂ​ണി​റ്റി​ല്‍ നി​ന്നും മാ​ലി​ന്യം യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ്, അ​ക്ഷ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് എ​ന്നി​വ​യ്ക്കു സ​മീ​പ​ത്തെ ച​ന്പ​യി​ല്‍ റോ​ഡി​ലെ എം​സി​എ​ഫ് മാ​ലി​ന്യ​ച്ചാ​ക്കു​ക​ളാ​ല്‍ നി​റ​ഞ്ഞു ക​വി​ഞ്ഞ നി​ല​യി​ലാ​ണ്. ദി​വ​സ​വും നൂ​റു ക​ണ​ക്കി​നു പേ​ര്‍ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. ഒ​ട്ടേ​റെ സ്കൂ​ള്‍ ബ​സു​ക​ള്‍ ദി​ന​വും ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. മി​നി എം​സി​എ​ഫു​ക​ളി​ല്‍ നി​ന്നും കൃ​ത്യ​ത​യോ​ടെ മാ​ലി​ന്യ​ച്ചാ​ക്കു​ക​ള്‍ നീ​ക്കം ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ന​ഗ​ര​സ​ഭ​യ്ക്കു​ണ്ടെ​ന്ന് യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ലി​ന്യ​ച്ചാ​ക്കു​ക​ള്‍ മി​നി എം​സി​എ​ഫി​നു​ള്ളി​ല്‍ കു​ത്തി​നി​റ​ച്ച മ​ട്ടി​ലാ​ണ്. ഇ​വ കൂ​ടാ​തെ പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളും മ​റ്റും സ​മീ​പ​ത്തു കാ​ണാം. മി​നി എം​സി​എ​ഫി​നു പു​റ​ത്ത് ചു​മ​രോ​ട് ചേ​ര്‍​ത്ത് ചാ​ക്കു​കെ​ട്ടു​ക​ള്‍ നി​ര​ത്തി​വ​ച്ചി​ട്ടു​ണ്ട്. ക​ന്പ​വ​ല​ക​ള്‍​ക്കു​ള്ളി​ലെ​യും പു​റ​ത്തെ​യും ചാ​ക്കു​കെ​ട്ടു​ക​ളി​ലെ പൊ​ടി​യും ഇ​തു​വ​ഴി കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​നാ​രോ​ഗ്യം ന​ല്‍​കാ​നി​ട​യു​ണ്ട്. ക​ല്യാ​ണ​മ​ണ്ഡ​പ​വും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും നി​ര​വ​ധി വീ​ടു​ക​ളു​മെ​ല്ലാ​മു​ള്ള ച​ന്പ​യി​ല്‍ റോ​ഡ‍ി​ലെ മി​നി എം​സി​എ​ഫി​ന്‍റെ നി​ല​വി​ലെ ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ര്‍​ഥി​ക​ളും വ​നി​ത​ക​ളും വ​യോ​ധി​ക​രും അ​ട​ക്ക​മു​ള്ള​വ​ര്‍ കാ​ല്‍​ന​ട​യാ​യി പോ​കു​ന്ന പാ​ത​യി​ലേ​യ്ക്ക് ചാ​ക്കു​കെ​ട്ടു​ക​ള്‍ ഏ​തു നി​മി​ഷ​വും വീ​ണേ​ക്കാം എ​ന്ന​താ​ണ് സ്ഥി​തി​യെ​ന്നും ചി​ല​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശു​ചി​ത്വ​ന​ഗ​ര​സ​ഭ, മാ​ലി​ന്യ​മു​ക്ത ന​ഗ​ര​സ​ഭ എ​ന്നൊ​ക്കെ​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​വാ​സി​ക​ള്‍ പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പാ​ത​യോ​ര​ത്തെ ഇ​ത്ത​രം കാ​ഴ്ച​ക​ള്‍​ക്ക് യാ​തൊ​രു കു​റ​വും വ​ന്നി​ട്ടി​ല്ലെ​ന്നും പ​ര​ക്കെ ആ​രോ​പ​ണ​മു​ണ്ട്.

Latest News

Corehub Up